𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

Mirah By Ansu & Dona | സൗഹൃദം വളർന്നു ബിസിനസ്സിലേക്ക്

തൃശ്ശൂർ സ്വദേശിനി അൻസു ജെറിനും കൊച്ചി സ്വദേശിനി ഡോണ അഖിലും ചേർന്ന് നടത്തുന്ന സംരഭമാണ് Mirah By Ansu & Dona ( @baptismset ).കുട്ടികളുടെ ബാപ്റ്റിസം സെറ്റ് ,ഫാമിലി കോംബോ ഡ്രസ്സ് , ബെർത്ത്ഡേ പോലുള്ള ഫങ്ഷനുകൾക്ക് വേണ്ടി തീം ഡ്രസ്സുകൾ ,ബ്രൈഡൽ ഡ്രസ്സുകൾ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള കസ്റ്റമൈസ്ഡ് ഡ്രസ്സ് വർക്കുകൾ ചെയ്തു നൽകുന്നു.പ്രധാന പ്രൊഡക്റ്റ് ബാപ്റ്റിസം സെറ്റ് ആണ്.കസ്റ്റമറുടെ ആവശ്യവും ബഡ്ജറ്റും അനുസരിച്ച് കസ്റ്റമൈസ്ഡ് ഡ്രസ്സുകൾ ചെയ്തു നൽകുവാൻ ഇരുവർക്കും കഴിയുന്നു.ഓർഡർ നൽകിയാൽ വേൾഡ് വൈഡ് ഷിപ്പിംഗ് ലഭ്യമാണ്.

വളരെ യാദൃച്ഛികമായി ഇരുവരും പരിചയപ്പെടുകയും ,ആ സൗഹൃദം ഒരു ബിസിനസ്സ് ആയി മാറുകയും ചെയ്തു …..

അൻസു ജെറിന്റെ ആഗ്രഹം പഠന ശേഷം ഒരു ജോലി നേടുക എന്നത് ആയിരുന്നു.അങ്ങനെ ആഗ്രഹം പോലെ എച് ആർ മാനേജർ ആയി ജോലി ലഭിച്ചു.വിവാഹ ശേഷം കുട്ടികൾ ഒക്കെ ആയപ്പോൾ ജോലി റിസൈൻ ചെയ്യേണ്ടി വന്നു.കുട്ടിയുടെ ബാപ്റ്റിസത്തിനു ഡ്രസ്സ് വാങ്ങേണ്ട ആവശ്യം വന്നപ്പോൾ ആണ് കസ്റ്റമൈസ്ഡ് ഡ്രസ്സ് ബിസിനസ്സ് ഐഡിയ തോന്നിയത്. ഡോണയുടെ പ്രൊഫഷൻ ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്നെ ആയിരുന്നു.ഒരു ആക്സിഡന്റിനു ശേഷം ഡോണക്ക് ജോലി റിസൈൻ ചെയ്യേണ്ടി വന്നു.ഒരു ക്രാഫ്റ്റ് വർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആണ് അൻസു ഡോണയെ പരിചയപ്പെടുന്നത്. ഡോണ നന്നായി ക്രാഫ്റ്റ് വർക്കുകളും ,കസ്റ്റം ഡ്രസ്സ് ഡിസൈൻ ഒക്കെ ചെയ്യുമായിരുന്നു.അങ്ങനെ ഇരുവരും ചേർന്ന് Mirah By Ansu & Dona എന്ന ഓൺലൈൻ ബൊട്ടീക്ക് സ്റ്റാർട്ട് ചെയ്തു.

ഇരുവരും യാദൃച്ഛികമായി ആണ് പരിചയപ്പെടുന്നതും ബിസിനസ്സ് സ്റ്റാർട്ട് ചെയ്യുന്നതും.ആദ്യമൊക്കെ വർക്കുകൾ ഫ്രണ്ട്സിന്റെ ഇടയിൽ മാത്രം ഒതുങ്ങി നിന്നു.പിന്നീട് ചെയ്യുന്ന വർക്കുകൾ കണ്ട് ഇഷ്ട്ടപെട്ട് പുറത്തു നിന്നും ഓർഡറുകൾ ലഭിക്കാൻ തുടങ്ങി.ഇന്ന് ഇന്ത്യയിൽ നിന്നും കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നും ഓർഡറുകൾ ലഭിക്കാറുണ്ട്.ആദ്യമൊക്കെ സാഹചര്യങ്ങൾ മൂലം ജോലി നിർത്തേണ്ടി വന്നതിൽ ഇരുവർക്കും വിഷമം ഉണ്ടായിരുന്നു.എന്നാൽ ബിസിനസ്സ് ക്ലിക്ക് ആയതോടെ അതങ്ങ് മാറി.ഇപ്പോൾ ഇരുവരുടെയും പാഷൻ ബിസിനസ്സ് ആണ്.നിലവിലെ ബിസിനസ്സ് വളർത്തി അറിയപ്പെടുന്ന ഒരു ബ്രാൻഡ് ആക്കി മാറ്റുകയാണ് ഇരുവരുടെയും ലക്ഷ്യം .ഇന്ത്യയിൽ എവിടെ നിന്നും ഓർഡർ ലഭിച്ചാലും ലൊക്കേഷനിൽ പോയി മെഷർമെന്റ് ഒക്കെ എടുത്ത് ഡ്രസ്സ് ഡിസൈൻ ചെയ്തു നൽകുന്ന രീതിയിൽ സ്‌പെഷ്യലൈസ്ഡ് ബ്രൈഡൽ ഡിസൈൻ തുടങ്ങാൻ ആണ് ഇരുവരുടെയും ഭാവി പദ്ധതി.

ബ്രദറും സിസ്റ്ററും ചേർന്ന് തുടങ്ങിയ ട്രാവൽ ഡിസൈനിങ് കമ്പനി: Trippoh Holidays 

Advertisement