𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

19 വയസ്സുകാരൻ അതുൽ രാജിന്റെ Momo Buggy

14-ആം വയസ്സു മുതൽ ഒരു ബിസിനസ്സ്മാൻ ആവുക എന്നത് ആയിരുന്നു അതുലിന്റെ ലക്ഷ്യം.ഫുഡ് ട്രക്കിന്റെ മറ്റൊരു പതിപ്പായ ഫുഡ് കിയോസ്ക് എന്ന കോൺസെപ്റ്റിലേക്ക് എത്തിപ്പെടാനും അത് പണിതെടുക്കാനും അതുൽ രാജ് വളരെ അധികം കഷ്ടപ്പെട്ടു.

14-ആം വയസിൽ ബിസിനസ്സ് എന്ന സ്വപ്നവുമായി ഇറങ്ങിയ തൃശൂർ ചേലക്കര സ്വദേശി അതുൽ രാജ്, പത്തൊൻപതാം വയസ്സിൽ ഇന്ത്യയിലെ ആദ്യത്തെ റണ്ണിങ് കിയോസ്‌ക് നിർമ്മിച്ചു momobuggy എന്ന ബ്രാൻഡ് സ്റ്റാർട്ട് ചെയ്തു. ചേലക്കര ലിറ്റിൽ ഫ്‌ളവർ ഹൈ സ്‌കൂളിന്റെ ഓപ്പോസിറ്റ് വൈകിട്ട് 3 മുതൽ 11:30 വരെ പ്രവർത്തിക്കുന്ന momobuggy വിവിധ തരം മോമോസ്,ചായകൾ,മുംബൈ സർബത്ത്,മോജിറ്റോസ് എന്നിവ നൽകുന്നു.ഫുഡ് ട്രക്കിന്റെ മറ്റൊരു പതിപ്പായ ഫുഡ് കിയോസ്ക് എന്ന കോൺസെപ്റ്റിലേക്ക് എത്തിപ്പെടാനും അത് പണിതെടുക്കാനും അതുൽ രാജ് വളരെ അധികം കഷ്ടപ്പെട്ടു.

14-ആം വയസ്സു മുതൽ ഒരു ബിസിനസ്സ്മാൻ ആവുക എന്നത് ആയിരുന്നു അതുലിന്റെ ലക്ഷ്യം.കോവിഡ് ടൈമിൽ ക്ലാസ് ഓൺലൈൻ ആയതിനാൽ ഒരു മൊബൈൽ ഷോപ്പിൽ ജോലിക്ക് കയറി സെയിൽസിൽ എക്സ്പീരിയൻസ് നേടി.അവിടെ ഒന്നര വർഷം ജോലി ചെയ്തപ്പോഴേക്കും പ്ലസ് വൺ ക്ലാസ് ഓഫ്‌ലൈൻ ആയി തുടങ്ങി.അങ്ങനെ ആ ജോലി നിർത്തി എങ്കിലും പാർട്ട് ടൈം ആയി വൈകുന്നേരങ്ങളിൽ ഒരു സൂപ്പർ മാർക്കറ്റിൽ ജോലിക്ക് കയറി.എല്ലാ ജോലിയും ചെയ്യണം, മണിക്കൂറിന് 30 രൂപ ആയിരുന്നു ശമ്പളം.അവിടെ ഹാർഡ് വർക്ക് ചെയ്തു ,സ്വന്തം കഴിവിലൂടെ അവിടത്തെ അസിസ്റ്റന്റ് മാനേജർ ആയി പിന്നീട് മാനേജർ ആയി.

ബിസിനസ്സ് ആയിരുന്നു സ്വപനം അതിനാൽ തന്നെ Computer Science and Engineering and Business Systems എന്ന കോഴ്സ് പഠിക്കാൻ വളരെ ആഗ്രഹത്തോടെ കോയമ്പത്തൂരിലേക്ക്. കുടുംബത്തിൻറെ സാമ്പത്തിക സാഹചര്യങ്ങൾ മൂലം പഠനം തുടരാൻ സാധിച്ചില്ല.കുടുംബത്തിലും നാട്ടിലുമുള്ള പരിഹാസചിരികളെ അതിന്റെ വഴിക്ക് വിട്ടു സ്വന്തമായൊരു വേറിട്ട ബിസിനസ് എന്ന ആശയത്തിന് വേണ്ടി രാവ് പകൽ ആക്കി അതിനുവേണ്ടി പഠിച്ചു സാധ്യതകൾ മനസ്സിലാക്കി.വെസ്റ്റേജ് കുറഞ്ഞ ഒരു ഫുഡ് ഇൻഡസ്ട്രി ബിസിനസ്സ് എന്ന നിലയിൽ മോമോസിൽ എത്തി ചേർന്നു.ഫുഡ് ട്രക്ക് എന്ന കൺസപ്റ്റ് നോക്കി എങ്കിലും അത്രയും വലിയ ഇൻവെസ്റ്റ്മെന്റും,നിയമങ്ങളും മൂവ് ചെയ്യുന്ന കിയോസ്‌ക് എന്ന ആശയത്തിൽ എത്തിച്ചു.ബിസിനസ് ലോണിനായി 4 ബാങ്കുകൾ കയറിയിറങ്ങി.വ്യക്തമായ പ്രോജക്ട് റിപ്പോർട്ട് നൽകിയിട്ടു പോലും 18 വയസ്സ് പ്രായം ,സാമ്പത്തിക ഭദ്രത ഇല്ല ,ഈഡ് നല്കാൻ ഒന്നുമില്ല എന്ന കാരണത്താൽ ലോൺ നിരസിച്ചു.

എന്നാൽ അതുൽ പിന്മാറിയില്ല വ്യാപാരി വയവസായി കേന്ദ്രയിൽ പോവുകയും ,അവർ സെൻട്രൽ ഗവർമെന്റ് സ്‌കീമിൽ ആഡ് ചെയ്യുകയും,ഇന്റർവ്യൂ യിൽ പങ്കെടുത്തതിലൂടെ അവിടെ നിന്നും കാനറാ ബാങ്കിലേക്ക് സപ്പോർട്ട് ചെയ്തു കൊണ്ടുള്ള മെയിൽ വരുകയും ചെയ്തു.അങ്ങനെ ലോൺ കിട്ടി,തന്റെ ആശയം പറഞ്ഞു കൊടുത്തു റണ്ണിങ് കിയോസ്‌ക് നിർമ്മിച്ചെടുത്തു ബിസിനസ്സ് തുടങ്ങുകയും ചെയ്തു.കൂടാതെ ഡിസ്റ്റന്റ് ആയി ബിബിഎ ചെയ്യുകയും ചെയ്യുന്നു.

Advertisement