𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

യുഎഇയിൽ നിന്ന് നാട്ടിലേക്ക്; 18 വർഷത്തെ Laboratory Technologist എക്സ്പീരിയൻസിൽ നാട്ടിൽ തുടക്കമിട്ട സ്വന്തം സംരംഭം

വർക്കല സ്വദേശി കണ്ണൻ BSc MLT പഠനം പൂർത്തിയാക്കിയ ശേഷം ജീവിതത്തിലെ 15 വർഷത്തിലേറെയും യുഎഇ സായുധസേനയുടെ ലബോറട്ടറിയിൽ Laboratory Technologist ആയി ജോലി ചെയ്തു. വിദേശത്ത് ജോലി ചെയ്യുമ്പോൾ ലഭിച്ച മികച്ച സൗകര്യങ്ങളും ആധുനിക സാങ്കേതികവിദ്യയും നാട്ടിലും ലഭ്യമാക്കണമെന്ന ആഗ്രഹമാണ് പിന്നീട് സ്വന്തം സംരംഭത്തിലേക്ക് കണ്ണനെ എത്തിച്ചത്.

വിദേശത്ത് നേടിയ അനുഭവവും സാങ്കേതിക പരിജ്ഞാനവും ഉപയോഗിച്ച് കേരളത്തിൽ തന്നെ ഒരു ബിസിനസ് ആരംഭിച്ച് ഇവിടെ setti നേടണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു.ആ ആഗ്രഹത്തിന്റെ ഭാഗമായി ഏകദേശം രണ്ട് വർഷം മുൻപ് വർക്കലയിൽ PDMC Laboratory ആരംഭിച്ചു.

 

View this post on Instagram

 

A post shared by PDMC (@pdmc418)


ആധുനിക സാങ്കേതികവിദ്യയും Fully Automated Laboratory സംവിധാനങ്ങളും തന്റെ മൊത്തം 18 വർഷത്തെ Laboratory Technologist എക്സ്പീരിയൻസും ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ മികച്ച നിലവാരമുള്ള പരിശോധനാ ഫലങ്ങൾ നൽകുക എന്നതായിരുന്നു ലക്ഷ്യം. നിലവിൽ Full Body Blood Test Panel വെറും ₹799 മുതൽ ലഭ്യമാക്കുന്നതിനൊപ്പം നിരവധി ആകർഷകമായ ഹെൽത്ത് ചെക്കപ്പ് ഓഫറുകളും PDMC നൽകുന്നുണ്ട്.

തുടക്കത്തിൽ മുന്നിലെത്തിയ വലിയ വെല്ലുവിളി…

നല്ല സൗകര്യങ്ങളും സാങ്കേതികവിദ്യയും ഉണ്ടായിരുന്നെങ്കിലും പുതിയ ലാബിന് മുന്നിലെ പ്രധാന വെല്ലുവിളി ഉപഭോക്താക്കളിലേക്ക് എത്തുക എന്നതായിരുന്നു.

എന്നാൽ പിന്നീട് ഡോക്ടർമാർ PDMCയുടെ ലാബ് റിപ്പോർട്ടുകൾ അംഗീകരിക്കുകയും വിശ്വാസം വർധിക്കുകയും ചെയ്തതോടെ കൂടുതൽ ആളുകൾ ലാബിലേക്ക് എത്താൻ തുടങ്ങി.ഡോക്ടർമാരുടെ വിശ്വാസം നേടിയതോടെ ഉപഭോക്താക്കളുടെ എണ്ണത്തിലും ക്രമേണ വർധനവുണ്ടായി.

ഇതിന്റെ തുടർച്ചയായാണ് ഒരു മാസം മുൻപ് ചാവർകോട്, പരിപ്പള്ളിയിൽ PDMCയുടെ രണ്ടാമത്തെ ബ്രാഞ്ച് ആരംഭിച്ചത്.കണ്ണനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടം ഡോക്ടർമാരുടെയും ഉപഭോക്താക്കളുടെയും വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞതാണ്.

യുഎഇയിലെ 15 വർഷത്തിലേറെ നീണ്ട ലബോറട്ടറി അനുഭവം നാട്ടിലെത്തിച്ച്, ആധുനിക സാങ്കേതികവിദ്യയും ഗുണമേന്മയും കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണന്റെ യാത്ര.

ഒരു വിദേശ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ ഒരാളുടെ സംരംഭക സ്വപ്നം ഇന്ന് പതുക്കെ വളരുകയാണ്.യുഎഇയിൽ നേടിയ അനുഭവം… നാട്ടിലെ സ്വന്തം സംരംഭത്തിന് കരുത്താക്കി മാറ്റിയ കണ്ണന്റെ കഥയാണ് PDMC Laboratory.

Advertisement