വിവാഹ ശേഷം സാഹചര്യം മോശമായപ്പോൾ ആണ് ഒരു ചെറിയ വരുമാനം ഉണ്ടെങ്കിൽ നന്നായേനെ എന്ന് തോന്നി തുടങ്ങിയത്. അങ്ങനെ ബേക്കിങ് ബിസിനസ്സിൽ എത്തി ചേർന്നു.അഞ്ച് മക്കളുടെ മാതാവായ നസീറക്ക് മക്കളുടെ കാര്യങ്ങൾ നന്നായി നോക്കുന്നതിനൊപ്പം തന്നെ ബിസിനസ്സും മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയുന്നു.
സിവിൽ സർവ്വീസിലേക്കുള്ള തയ്യാറെടുപ്പിനൊപ്പം ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആകുവാൻ ലക്‌നൗ ചിങ്കാരി കുർത്ത ,ആന്റിക് ജൂവലറി പ്രോഡക്റ്റുകൾ എന്നിവ സെൽ ചെയ്യുന്നു.ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആവാനും ,കംഫർട്ട് സോണിൽ നിന്നും പുറത്തു കടക്കുവാനുമാണ് രവീണ സഞ്ജീവ് ബിസിനസ്സ് സ്റ്റാർട്ട് ചെയ്തത്.എന്നാൽ ഇന്ന് സിവിൽ സർവ്വീസ് എന്ന ഡ്രീമിനൊപ്പം തന്നെ ബിസിനസ്സും ഒരു പാഷൻ ആയി മാറി.
തൃശൂർ സ്വദേശിനി മിസ്‌രിയ കോവിഡ് കാലത്ത് യൂട്യൂബ് നോക്കി ഓരോ എംബ്രോയിഡറി വർക്കുകൾ ചെയ്തു പഠിച്ചു.ഇന്ന് മനോഹരങ്ങളായ കസ്റ്റമൈഡ്സ് എംബ്രോയിഡറി ഹൂപുകൾ നിർമ്മിച്ച് നൽകുന്നതിലൂടെ വരുമാനം നേടുന്നു.ഇതിലൂടെ ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആകുവാനും പല ആഗ്രഹങ്ങളും നേടി എടുക്കുവാനും കഴിയുന്നു.
4 ) save_the_date_craft & Craft_world_for_you
പലരും ചിന്തിക്കുന്നത് ക്രാഫ്റ്റ് ഉത്പന്നങ്ങൾ നിർമ്മിച്ച് എന്ത് വരുമാനം നേടാൻ ആണ് എന്നാണ്.എന്നാൽ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് 10 ലക്ഷം രൂപക്ക് മുകളിൽ വരുമാനം ഈ ഒരു മേഖലയിലൂടെ നേടുവാൻ കോഴിക്കോട് മാവൂർ സ്വദേശിനി നിഷാനക്ക് കഴിഞ്ഞു.വിവിധ ക്രാഫ്റ്റ് ഉത്പന്നങ്ങൾ നിർമ്മിച്ച് നൽകുന്നതിനൊപ്പം, ക്രാഫ്റ്റ് ഉത്പന്ന നിർമ്മാണവുമായി ബന്ധപ്പെട്ട ക്ലാസ്സുകളും നൽകി വരുന്നു.
5 ) Hridaya Herbals
പ്രവാസി ആയ ഭർത്താവിനൊപ്പം ഒരുമിച്ചു ജീവിക്കണം എന്ന വലിയ ആഗ്രഹം ഹോം ലോൺ മറ്റു കടബാധ്യതകൾ ഒക്കെ ഉള്ളത് കൊണ്ട് സാധിക്കാതെ വന്നപ്പോൾ കാച്ചെണ്ണ എന്ന ആശയത്തെ ഒരു ബിസിനസ്സാക്കി മാറ്റിയ തിരുവനന്തപുരം സ്വദേശിനി ഹരിത.തുടക്കത്തിൽ 10 ലിറ്റർ ഹെയർ ഓയിൽ ആണ് കാച്ചിയിരുന്നത് എങ്കിൽ ഇന്ന് മാസം 100 മുതൽ 150 ലിറ്റർ വരെ ഹെയർ ഓയിൽ ആണ് കാച്ചുന്നത്.പ്രവാസ ജീവിതം അവസാനിപ്പിച്ചു ഭർത്താവിന് ഫാമിലിയുമായി ഒരുമിച്ചു നാട്ടിൽ നിൽക്കാൻ അതിലൂടെ കഴിഞ്ഞു.
6 ) TinyTots
ന്യൂ ബോൺ ബേബീസിനു വേണ്ടിയുള്ള കസ്റ്റമൈസ്ഡ് ബേബി ബെഡ്‌സെറ്റ് ,മറ്റു ന്യൂ ബോൺ ബേബി എസ്സെൻഷ്യൽസ് ഒക്കെ നൽകുന്ന കാസർഗോഡ് സ്വദേശിനി നജ്‌നയുടെ സംരംഭം ആണ് ടിനിടോട്.വീട്ടിൽ നിന്നും ചെറിയ രീതിയിൽ തുടങ്ങി ഇന്ന് ആറോളം പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്റ്റിച്ചിങ് യൂണിറ്റൊക്കെയുള്ള ഒരു സംരംഭമായി അത് വളർന്നു.
7 ) Craft and Gifts 🇦🇪
പയ്യന്നൂർ സ്വദേശിനി റൂബി തന്റെ കസിന്റെ വെഡിങ് ആനിവേഴ്‌സറിക്ക് അവളുടെ ഭർത്താവിന് ഗിഫ്റ്റ് കൊടുക്കുവാൻ ഒരു ഹാൻഡ്‌മേഡ് കസ്റ്റം ഗിഫ്റ്റിനായി തിരഞ്ഞപ്പോൾ ബഡ്ജറ്റ് ഫ്രണ്ട്ലി ആയി ഒന്നും കണ്ടെത്താൻ സാധിച്ചില്ല.അങ്ങനെ വന്നപ്പോൾ ഒരു ഹാംബർ ചെയ്തു തരാമോ എന്ന് കസിൻ റൂബിയോട് ചോദിച്ചു.അങ്ങനെ റൂബി ഒരു ഹാമ്പർ ചെയ്‌ത് നൽകുകയും അത് പിന്നീട് @rubys_gift_hampers_uae എന്നൊരു ബിസിനസ്സ് ആയി മാറുകയും ചെയ്തു.ഇന്ന് രണ്ട് കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം തന്നെ ഹോം ബേസ്ഡ് ആയി വരുമാനം നേടുവാനും റൂബിക്ക് കഴിയുന്നു.
8 ) Hamper_hamp BY MARIYAM Kamarudheen
ഉപ്പ നൽകിയ 6000 രൂപ കൊണ്ടാണ് പ്ലസ്ടു പഠനം കഴിഞ്ഞ സമയത്ത് ഗിഫ്റ്റ് ഹാമ്പറുകളും ,ഫ്രയിമുകളും ഒക്കെ ചെയ്തു നൽകി തുടങ്ങിയത്. ഇന്ന് @hamper_hamp എന്ന ലേബലിൽ വിവിധ തരം ഗിഫ്റ്റ് ഹാമ്പറുകൾ ,സേവ് ദി ഡേറ്റ് , ഡെസ്റ്റിനേഷൻ ഔട്ട് ഡോർ ഷൂട്ട് ,നിക്കാഹ് നമ , ഫ്രയിമുകൾ എന്നിങ്ങനെ പല ക്രാഫ്റ്റ് ഉത്പന്നങ്ങളും ചെയ്തു നൽകുകയാണ് പയ്യന്നൂർ സ്വദേശിനി മറിയം കമറുദീൻ..അതിൽ നിന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങൾ ഇൻഡിപെൻഡന്റ് ആയി മാനേജ് ചെയ്യുവാനും പേരന്റ്‌സിനെ ചെറിയ രീതിയിൽ സഹായിക്കാനും കഴിയുന്നു.