കോക്കനട്ട് ഓയിൽ ബിസിനസ്സിൽ വിജയക്കൊടി പാറിച്ച ഒരു ബി ടെക്കുകാരൻ | Healthydine Coconut Oil
പഠിച്ചത് ബി ടെക് ..ഇന്ന് ചെയ്യുന്നത് കോക്കനട്ട് ഓയിൽ ബിസിനസ്സ്..കോക്കനട്ട് ഓയിൽ ബിസിനസ്സിൽ വിജയക്കൊടി പാറിച്ചു മുന്നേറുന്ന മലപ്പുറം അരീക്കോട് സ്വദേശി ഷമൽ റഹ്മാനെ പരിചയപ്പെടാം..
ഷമൽ റഹ്മാന്റെ കോക്കനട്ട് ഓയിൽ ബ്രാൻഡ് ആണ് Healthydine.നല്ല ശുദ്ധമായ നാടൻ വെളിച്ചെണ്ണ വിപണിയിൽ എത്തിക്കുന്നു.ചെറിയ രീതിയിൽ തുടക്കമിട്ടത് ഇന്ന് സ്ഥിരം കസ്റ്റമർ ബേസ് ഉള്ള വലിയൊരു ബ്രാൻഡ് ആയി വളർന്നു.ഒരിക്കലും ഈ ഒരു മേഖലയിലേക്ക് എത്തും എന്ന് ഷമൽ വിചാരിച്ചതേ അല്ല.
View this post on Instagram
വിദേശത്ത് ആയിരുന്ന ഷമൽ 2020 ഫെബ്രുവരിയിൽ നാട്ടിൽ എത്തിയ ശേഷം കോവിഡ് ലോക്ക് ഡൌൺ കാരണം പിന്നീട് തിരികെ പോകുവാൻ സാധിച്ചില്ല.പാലിൽ ബിസിനസ്സുകളും നോക്കി എങ്കിലും വർക്ക്ഔട്ട് ആയില്ല.ഉപ്പാക്ക് ഓയിൽ ഒക്കെ ആട്ടി നൽകുന്ന ഒരു മിൽ ഉണ്ടായിരുന്നു.അവിടെ നിന്നും ശുദ്ധമായ കോക്കനട്ട് ഓയിൽ ബോട്ടിലിൽ ആക്കി സ്കൂട്ടറിൽ കൊണ്ട് പോയി വിറ്റു..2021 ജനുവരിയിൽ അത് Healthydine എന്ന ബ്രാൻഡ് ആയി അവതരിപ്പിച്ചു.തുടക്കത്തിൽ നല്ല ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു ..മാർക്കറ്റിൽ ഓൾറെഡി ഉള്ള പ്രോഡക്റ്റ് ആയതിന്റെ കോംപറ്റീഷൻ , പരിഹാസങ്ങൾ ….എന്നാൽ തികഞ്ഞ ആത്മവിശ്വാസത്തിൽ ക്വാളിറ്റി ഉത്പന്നം കസ്റ്റമർക്ക് നൽകി ഷമൽ മുന്നോട്ടേക്ക് തന്നെ പോയി..അങ്ങനെ ഒരു സ്ഥിരം കസ്റ്റമർ ബേസ് തന്നെ നിർമ്മിച്ചു.ഇന്ന് Healthydine നു അത്യാധുനിക സംവിധാനത്തോടെ ഉള്ള സ്വന്തം പ്രൊഡക്ഷൻ പ്ലാന്റ് ഉണ്ട്.അവിടെ 12 ഓളം പേർക്ക് തൊഴിൽ നൽകാൻ ഷമലിന് കഴിയുന്നു .തുടക്കത്തിൽ സ്കൂട്ടറിൽ ബോട്ടിൽസ് കൊണ്ട് നടന്നു വിറ്റതിൽ നിന്നും ഇന്ന് റൂട്ടിൽ ഓടാൻ 2 വാഹനങ്ങൾ കമ്പനിക്ക് ഉണ്ട്.പ്രതിസന്ധി ഘട്ടത്തിലും ഫാമിലി …കോക്കനട്ട് സപ്ലയർ എന്നിങ്ങനെ പലരും കൂടെ നിന്ന് നൽകിയ സപ്പോർട്ട് ഷമൽ എപ്പോഴും ഓർക്കുന്നു..
View this post on Instagram
സോഷ്യൽ മീഡിയയിൽ ഫെയിം ആകാനും ..പെട്ടെന്ന് കുറെ പണം ഉണ്ടാക്കാനും ആയി മാത്രം ആരും ബിസിനസ്സിലേക്ക് ഇറങ്ങരുത് ..നല്ല ക്ഷമ വേണ്ട ഒന്നാണ് ബിസിനസ്സ് എന്നാണ് ഷമലിന് പുതിയ സംരംഭകരോട് പറയുവാൻ ഉള്ളത്.
Advertisement