വായന ഇഷ്ടമുള്ള ഭാര്യക്കായി എഴുതിയ നോവൽ,ഇന്നത് ആയിരങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞ ഒരു കഥയായി മാറിയിരിക്കുന്നു.
ഭാര്യയുടെ പുസ്തക വായനയോടുള്ള അതിയായ ഇഷ്ടം കണ്ടപ്പോൾ, അവൾക്ക് വേണ്ടി ഒരു പ്രത്യേക സമ്മാനം ഒരുക്കണമെന്ന ആഗ്രഹം കണ്ണൂർ മട്ടന്നൂർ സ്വദേശി അബൂബക്കർ സിദ്ധീഖിന് ഉണ്ടായി.അങ്ങനെ തന്റെ ഭാര്യ നഫ്ലക്ക് വേണ്ടി എഴുതിയ നോവൽ ആണ് വിട പറയാൻ നേരം.ഒരു വ്യക്തിപരമായ അനുഭവത്തിൽ നിന്ന് പിറന്ന നോവൽ പിന്നീട് ആയിരങ്ങൾക്കിടയിൽ ചർച്ചയായ ഒരു പുസ്തകമായി മാറി.ഇന്ത്യയിൽ തന്നെ ആദ്യമായി CA വിദ്യാർത്ഥിയുടെ ജീവിതം പ്രമേയമാക്കിയ ഈ നോവൽ, വെറും മൂന്ന് മാസത്തിനുള്ളിൽ തന്നെ 5000+ വായനക്കാരുടെ ഹൃദയം കീഴടക്കി.പരീക്ഷകളും സമ്മർദ്ദങ്ങളും സ്വപ്നങ്ങളും നിറഞ്ഞ ഒരു വിദ്യാർത്ഥി ജീവിതത്തെ യാഥാർത്ഥ്യത്തോടെ ആണ് അബൂബക്കർ സിദ്ധീക്ക് അവതരിപ്പിച്ചിരിക്കുന്നത്.

സാഹിത്യ ലോകത്തേക്കുള്ള ഈ വിജയകരമായ അരങ്ങേറ്റത്തിനൊപ്പം, ബിസിനസ് രംഗത്തും ശ്രദ്ധേയ വ്യക്തിയാണ് അബൂബക്കർ സിദ്ധീക്ക്. ദുബായിൽ പ്രവർത്തിക്കുന്ന Advice Experts എന്ന ബിസിനസ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ പാർട്ണറും സിഇഒയും കൂടിയാണ് അദ്ദേഹം.
View this post on Instagram
ഒരു പ്രണയ സമ്മാനമായി ആരംഭിച്ച യാത്ര…ഇന്ന് അത് ആയിരങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞ ഒരു കഥയായി മാറിയിരിക്കുന്നു.
ബുക്ക് വാങ്ങിക്കുവാൻ : https://amzn.to/4etwUpJ
Advertisement