𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

വി എഫ് എക്സ് പ്രൊഡക്ഷൻ മേഖലയിൽ വിജയക്കൊടി പാറിക്കുന്ന കൊച്ചിയിലെ കൊക്കനട്ട്ബഞ്ച്

സിനിമയിലും പരസ്യങ്ങളിലുമൊക്കെ ഒഴിച്ച് കൂടാത്ത ഒന്നായി വി എഫ് എക്സ് മാറി.മലയാള സിനിമയിൽ വി എഫ് എക്സ് എന്ന രംഗം ഏറെ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്.ഒട്ടേറെ സംരംഭങ്ങൾ പുതുതായി വരുന്നുണ്ടെങ്കിലും വി എഫ് എക്സ് മേഖലയിലേക്ക് ചുരുക്കം ആളുകൾ മാത്രം മാത്രമാണ് കടന്നു വരുന്നത്.അങ്ങനെ വി എഫ് എക്സ് പ്രൊഡക്ഷനിലേക്ക് കടന്നു വന്ന കേരളത്തിൽ നിന്നുള്ള കമ്പനി ആണ് കൊക്കനട്ട്ബഞ്ച്.

Coconut Bunch
വിനോജ് വസന്തകുമാറും ബാനി ചന്ദും

സുഹൃത്തുക്കളായ വിനോജ് വസന്തകുമാറും ബാനി ചന്ദും ചേർന്ന് 2015 ലാണ് വി എഫ് എക്സ് കമ്പനി ആയ കൊക്കനട്ട്ബഞ്ച് തുടങ്ങുന്നത്.വി എഫ് എക്സ് എന്ന രംഗത്തേയ്ക്ക് ചുരുക്കം ആളുകൾ മാത്രം പ്രവേശിക്കുമ്പോൾ എന്തുകൊണ്ട് കേരളത്തിൽ തന്നെ അത്തരമൊരു സ്വന്തം പ്രൊഡക്ഷൻ തുടങ്ങിക്കൂടാ എന്ന ദൃഡചിന്തയെ തുടർന്നാണ് കൊക്കനട്ട്ബഞ്ച് എന്ന കമ്പനിയുടെ തുടക്കം.ആദ്യത്തെ സിനിമയായ പ്രേമം മുതൽ ചെറുതും വലുതുമായ 350 ഓളം സിനിമകളും പരസ്യങ്ങളും ഇതിനോടകം ചെയ്തു കഴിഞ്ഞു.

സൺ‌ഡേ ഹോളിഡേ, ബി ടെക്, ജനഗണമന, നായാട്ട്, കടുവ തുടങ്ങി മലയാളത്തിലെ വിജയക്കൊടി പാറിച്ച മിക്ക സിനിമകളുടെയും പിന്നിൽ കോക്കനട്ട് ബഞ്ച് എന്ന വി എഫ് എക്സ് സ്ഥാപനവും തങ്ങളുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഒരു സിനിമ അതിന്റെ പൂർണതയിൽ എത്തുക എല്ലാ ഘടകങ്ങളും ഒരു പോലെ ഒത്തു ചേരുമ്പോളാണ്. ചെറുതും വലുതുമായി നമ്മൾ പ്രേക്ഷകർ അറിയാതെയും അറിഞ്ഞും, കണ്ണ് ചിമ്മാതെ വലിയ സ്‌ക്രീനിൽ കണ്ടു മറക്കുന്ന ഓരോ രംഗങ്ങൾക്കും പിന്നിൽ ഒരു കൂട്ടം ആളുകളുടെ ദിവസങ്ങളുടെ പ്രയത്നമുണ്ട്.30ഓളം സ്റ്റാഫുകളുള്ള കോക്കനട്ട് ബഞ്ച് തങ്ങൾക്കു കിട്ടുന്ന വർക്ക്‌ എത്ര വലുതായാലും ചെറുതായാലും ഏറ്റവും മികവുറ്റതാക്കാനാണ് ശ്രമിക്കുന്നത്.

Advertisement