കോർപ്പറേറ്റ് ജോബ് ഓഫറിനോട് നോ പറഞ്ഞു തന്റെ പാഷൻ തിരഞ്ഞെടുത്ത ലക്ഷ്മി കുമാർ | Decors by Laxmi
ഇത് വെറുമൊരു ബിസിനസ് സ്റ്റോറി അല്ല. ധൈര്യത്തിന്റെയും പാഷന്റെയും മറ്റുള്ളവർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും സ്റ്റോറി ആണ്.
തന്റെ പാഷൻ ഫോളോ ചെയ്യാൻ കോർപ്പറേറ്റ് ഐറ്റി ജോലി ഓഫറിനോട് നോ പറഞ്ഞു — ഇന്ന് അവളുടെ ആർട്ട് വർക്കുകൾ ലോകം ചുറ്റി സഞ്ചരിക്കുന്നു 🌍✨
പാഷനു പകരം സ്ഥിരതയ്ക്ക് പ്രാധാന്യം നൽകുന്ന ഇന്നത്തെ ലോകത്ത്, ലക്ഷ്മി കുമാർ വ്യത്യസ്തമായ ഒരു പാത തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ലക്ഷ്മി ഇൻഫോസിസിൽ നിന്നുള്ള ഓഫർ നിരസിക്കുകയും തന്നെ യഥാർത്ഥത്തിൽ പ്രചോദിപ്പിച്ച ആർട്ടിനോടുള്ള പാഷൻ പിന്തുടരാനുമുള്ള ധീരമായ തീരുമാനം എടുക്കുകയും ചെയ്തു.
2020-ൽ, കോവിഡ് പകർച്ചവ്യാധിയുടെ അനിശ്ചിതത്വത്തിനിടയിൽ സമയം കളയാൻ വേണ്ടി ആണ് ലക്ഷ്മി എംബ്രോയ്ഡറി ഒരു ഹോബി ആയി തിരഞ്ഞെടുത്തത്.ആർട്ട് വർക്കുകൾ ഓൺലൈനിൽ ഷെയർ ചെയ്യാൻ തുടങ്ങിയപ്പോൾ അതിലൂടെ ഓർഡറുകൾ വരാൻ തുടങ്ങി.അങ്ങനെ ആണ് decors_by_laxmi യുടെ തുടക്കം…പയ്യെ പയ്യെ ഒരു ചെറിയ ഹോബിയായി തുടങ്ങിയത് താമസിയാതെ ഒരു സംരംഭം ആയി മാറി.

ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. ആർട്ട് വർക്ക് ഒരു ഫുൾ ടൈം കരിയറാകുമെന്ന് മറ്റുള്ളവരെ – ചിലപ്പോൾ തന്നെത്തന്നെ പോലും – ബോധ്യപ്പെടുത്തുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. ഓർഡർ ഇല്ലാത്ത ദിവസങ്ങളും, സെൽഫ് ഡൌട്ട് തോന്നിയ നിമിഷങ്ങളും, എണ്ണമറ്റ പരീക്ഷണങ്ങളും പിഴവുകളും എല്ലാം ഉണ്ടായിരുന്നു.എന്നാൽ ലക്ഷ്മി തന്റെ വർക്കുകളിൽ സ്ഥിരത പുലർത്തി, പ്രോസസ്സിൽ വിശ്വസിച്ചു.
ഫോട്ടോ എംബ്രോയ്ഡറി അവതരിപ്പിച്ചതോടെയാണ് ഒരു പ്രധാന വഴിത്തിരിവ് ഉണ്ടായത്..ആളുകളുമായി ഇമോഷണലി കണക്റ്റ് ആവുന്ന ആശയം പെട്ടെന്ന് ഇൻസ്റ്റാഗ്രാമിൽ ഒരു ട്രെൻഡായി മാറി.അങ്ങനെ ഹാൻഡ് ക്രാഫ്റ്റഡ് ഹൂപ്പുകൾ, കസ്റ്റമൈസ്ഡ് ഗിഫ്റ്റുകൾ മുതൽ എംബ്രോയ്ഡറി ചെയ്ത വസ്ത്രങ്ങൾ വരെ പ്രാദേശിക അതിരുകൾക്കപ്പുറത്തേക്ക് വളരുകയും ഇന്റർനാഷണലി കസ്റ്റമേഴ്സിനെ ബിൽഡ് ചെയ്യുകയും ചെയ്തു.

ലോക്ക്ഡൗൺ സമയത്ത് ഉണ്ടായ വിരസത ഒഴിവാക്കാൻ പഠിച്ച ആർട്ട് വർക്ക് അന്താരാഷ്ട്ര ഓർഡറുകൾ വരെ നേടി തരുന്ന നിലയിലേക്ക് മാറിയത് ആണ് ലക്ഷ്മിയുടെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൊന്ന്.ബിസിനസ് വിജയത്തിനപ്പുറം, ലക്ഷ്മിയുടെ ലക്ഷ്യം വികസിച്ചു. ലക്ഷ്മി ഇപ്പോൾ ഒരു ആർട്ട് അധ്യാപിക കൂടിയാണ്, നഗരങ്ങളിൽ ഉടനീളം വർക്ക്ഷോപ്പുകൾ നടത്തുകയും വീട്ടിൽ നിന്ന് സ്വന്തമായി ക്രിയേറ്റിവ് ബിസിനസുകൾ കെട്ടിപ്പടുക്കാൻ സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്യുന്നു. ലക്ഷ്മിയുടെ വിദ്യാർത്ഥികളിൽ പലരും ആർട്ട് വർക്കിലൂടെ ഇതിനോടകം സാമ്പത്തിക സ്വാതന്ത്ര്യം നേടിയിട്ടുണ്ട്.യുഎഇ യിലും നിലവിൽ സർവ്വീസുകൾ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.

ലളിതമായ സൂചിയും നൂലും ഉപയോഗിച്ച് തുടങ്ങി മികച്ച പ്രതിമാസ വരുമാനം ഉണ്ടാക്കുന്ന ഒരു ബ്രാൻഡ് കെട്ടിപ്പടുക്കുന്നതുവരെയുള്ള ലക്ഷ്മിയുടെ യാത്ര, ക്രിയേറ്റിവിറ്റി ഒരു കരിയർ കൂടെ ആക്കാം എന്ന് തെളിയിക്കുന്നു.
ഇത് വെറുമൊരു ബിസിനസ് സ്റ്റോറി അല്ല. ധൈര്യത്തിന്റെയും പാഷന്റെയും മറ്റുള്ളവർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും സ്റ്റോറി ആണ്.
Advertisement