Middle East ൽ നിന്നുള്ള ബിസിനസുകൾക്ക് ഡിജിറ്റൽ Identity നൽകുന്ന Mymidlist.com
15,000+ ബിസിനസുകൾക്ക് ഓൺലൈൻ Identity; 90,000+ ലീഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന MyMidlist ന്റെ പിന്നിൽ വൈക്കം സ്വദേശി വിശാൽ കെ.കെ
ഗൾഫ് രാജ്യങ്ങളിലെ മലയാളി സംരംഭകരുടെ ബിസിനസുകൾക്ക് കൂടുതൽ ആളുകളിലെത്താനും, ഗൂഗിളിൽ എളുപ്പത്തിൽ കണ്ടെത്താനുമുള്ള ഒരു വിശ്വസനീയ പ്ലാറ്റ്ഫോം എന്ന ലക്ഷ്യത്തോടെ 2021-ൽ ആരംഭിച്ചതാണ് MyMidlist Yellow Pages Directory.വൈക്കം വടയാർ സ്വദേശിയായ വിശാൽ കെ.കെ ആണ് ഈ സംരംഭത്തിന് പിന്നിൽ ..
കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലെത്തിയ സംരംഭകർ കഠിനാധ്വാനത്തിലൂടെ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതും, അതിലൂടെ നാട്ടിലെ സമ്പദ്വ്യവസ്ഥയ്ക്കും കുടുംബങ്ങൾക്കും വലിയ പിന്തുണ നൽകുന്നതും വിശാലിനെ എന്നും പ്രചോദിപ്പിച്ചിരുന്നു.
ആ പ്രചോദനമാണ് ഗൾഫ് രാജ്യങ്ങളിലെ ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് ഡിജിറ്റൽ ലോകത്ത് ശക്തമായ സാന്നിധ്യം ഒരുക്കുന്ന ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കണമെന്ന ആശയത്തിലേക്ക് നയിച്ചത്.
ഫോർബ്സ് 30 അണ്ടർ 30 ഏഷ്യ പട്ടികയിൽ ഇടം നേടി മലയാളി സംരംഭക നൗറീൻ ആയിഷ
എന്താണ് MyMidlist?
യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ, ജോർദാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ മലയാളി ഉൾപ്പെടെയുള്ള പ്രവാസി സംരംഭകർക്ക് അവരുടെ ബിസിനസ് സൗജന്യമായും പ്രീമിയമായും ലിസ്റ്റ് ചെയ്യാൻ കഴിയുന്ന ഒരു ബിസിനസ് ഡയറക്ടറിയാണ് MyMidlist.
ഈ പ്ലാറ്റ്ഫോമിലൂടെ ബിസിനസുകൾക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ:
Google Search-ൽ കൂടുതൽ ദൃശ്യത
Local SEO മെച്ചപ്പെടുത്തൽ
വെബ്സൈറ്റ് ഇല്ലാത്ത ബിസിനസുകൾക്കും ഓൺലൈൻ സാന്നിധ്യം
WhatsApp വഴി നേരിട്ട് അന്വേഷണങ്ങളും ലീഡുകളും
വിശ്വാസ്യത വർധിപ്പിക്കുന്ന പ്രൊഫഷണൽ ബിസിനസ് പ്രൊഫൈൽ
ആദ്യകാല വെല്ലുവിളികൾ
ഒരു വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമ്മിക്കുന്നത് എളുപ്പമായിരുന്നില്ല.സെർവർ ചെലവും ഡെവലപ്മെന്റ് ചെലവും ഉൾപ്പെടെ വലിയ സാമ്പത്തിക ബാധ്യതകൾ വിശാൽ സ്വന്തം നിലയിൽ ഏറ്റെടുത്തു. എന്നാൽ ലാഭത്തേക്കാൾ സേവനത്തിന് മുൻഗണന നൽകിയ അദ്ദേഹം അഞ്ച് വർഷത്തോളം ബിസിനസുകൾക്ക് സൗജന്യ ലിസ്റ്റിംഗ് സേവനം നൽകി.ഇപ്പോൾ 69 AED മുതൽ ആരംഭിക്കുന്ന പ്രീമിയം പ്ലാനുകൾ വഴി കൂടുതൽ ഫീച്ചറുകളും വേഗത്തിലുള്ള അംഗീകാരവും ബിസിനസുകൾക്ക് ലഭ്യമാക്കുന്നു.
ഇന്ന് MyMidlist മിഡിൽ ഈസ്റ്റിലെ അതിവേഗം വളരുന്ന ബിസിനസ് ഡയറക്ടറികളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിൽ നിന്നാരംഭിച്ച് പാൻ ഇന്ത്യൻ തലത്തിലേക്ക് പ്രമുഖ Tax Consultancy ബ്രാൻഡ് TAXPRO
പ്രധാന നേട്ടങ്ങൾ
15,000-ലധികം ബിസിനസുകൾ രജിസ്റ്റർ ചെയ്തു
90,000-ലധികം ലീഡുകളും ബിസിനസ് അവസരങ്ങളും സൃഷ്ടിച്ചു
ഗൂഗിൾ സെർച്ചിലൂടെ ആയിരക്കണക്കിന് ഉപഭോക്താക്കളെ ബിസിനസുകളുമായി ബന്ധിപ്പിച്ചു
പ്രീമിയം ലിസ്റ്റിംഗിനുള്ള ആവശ്യകത തുടർച്ചയായി ഉയരുന്നു
സ്വന്തമായി ഒരു വെബ്സൈറ്റ് പോലും ഇല്ലാത്ത നിരവധി ചെറുകിട ബിസിനസുകൾ MyMidlist-ൽ ലിസ്റ്റ് ചെയ്തതിന് ശേഷം ഗൂഗിൾ സെർച്ചിൽ പ്രത്യക്ഷപ്പെടുകയും, അവർക്കു സ്ഥിരമായി അന്വേഷണങ്ങളും പുതിയ ഉപഭോക്താക്കളും ലഭിക്കുകയും ചെയ്തതാണ് വിശാലിന് ഏറ്റവും അഭിമാനകരമായ നേട്ടം.
Advertisement