𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

പാഷനിൽ നിന്ന് പ്രീമിയം ലെതർ ബ്രാൻഡിലേക്ക്; ജിന്റോ ജോർജിന്റെ സംരംഭകയാത്ര | 11Fingers

പ്രീമിയം Shell Cordovan ലെതർ മുതൽ തുന്നാൻ ഉപയോഗിക്കുന്ന നൂലും സൂചിയും വരെ ഓരോ ഘടകത്തിനും ജിന്റോ വലിയ പ്രാധാന്യം നൽകുന്നു. ലെതറും ഇമ്പോർട്ട് ചെയ്ത റോ മെറ്റീരിയൽസും ഉപയോഗിച്ച് മികച്ച ഫിനിഷും കൃത്യതയും ഉറപ്പാക്കുകയാണ് 11Fingers .

തൃശ്ശൂർ ഒളരിക്കര സ്വദേശിയായ ജിന്റോ ജോർജ് ഒരു ആർട്ടിസ്റ്റ് ആണ്. കലയോടും ക്രാഫ്റ്റിനോടുമുള്ള താൽപ്പര്യമാണ് ജിന്റോയെ ലെതർ ഉൽപ്പന്നങ്ങളുടെ ലോകത്തേക്ക് എത്തിച്ചത്. 2016-ൽ ആരംഭിച്ച 11Fingers ഇന്ന് ഗുണമേന്മയ്ക്കും Mastery ക്കും പ്രാധാന്യം നൽകുന്ന ലെതർ ക്രാഫ്റ്റ് സംരംഭമാണ്.

ഉപയോഗിച്ച വസ്ത്രങ്ങളിൽ നിന്നും… ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളിൽ നിന്ന് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലുള്ള താൽപ്പര്യമാണ് ഈ യാത്രയുടെ തുടക്കം. പിന്നീട് ചെറിയ രീതിയിൽ ലെതർ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽക്കാൻ തുടങ്ങി. ആവശ്യക്കാർ വർധിച്ചതോടെ ഈ ഹോബി പതിയെ ഒരു സംരംഭമായി വളർന്നു.

എന്നാൽ തുടക്കകാലത്ത് ഗുണമേന്മയുള്ള ലെതറും ആവശ്യമായ ഉപകരണങ്ങളും കണ്ടെത്തുക എളുപ്പമായിരുന്നില്ല. യൂട്യൂബ് വീഡിയോകളിലൂടെ ലെതർ ക്രാഫ്റ്റ് പഠിക്കുകയും വിദേശ രാജ്യങ്ങളിലെ ക്രാഫ്റ്റർമാരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഈ ബന്ധങ്ങളിലൂടെ മികച്ച മെറ്റീരിയലുകളും ഉപകരണങ്ങളും കണ്ടെത്താൻ ജിന്റോയ്ക്ക് സാധിച്ചു.

ആവശ്യാനുസരണം ഇഷ്ടമുള്ള ഡിസൈനിൽ ലെതർ ഉൽപ്പന്നങ്ങൾ….

ബാഗുകൾ, ബെൽറ്റുകൾ, വാലറ്റുകൾ, വാച്ച് സ്ട്രാപ്പുകൾ തുടങ്ങി നിരവധി ലെതർ ആക്സസറികളാണ് 11Fingers നിർമ്മിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് പൂർണമായും കസ്റ്റമൈസ് ചെയ്ത ഉൽപ്പന്നങ്ങൾ ഇവിടെ ഒരുക്കുന്നു. സിനിമകൾക്കായി ആവശ്യമായ പ്രത്യേക ലെതർ ഉൽപ്പന്നങ്ങളും ചെയ്തു നൽകുന്നു..

ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ല!

പ്രീമിയം Shell Cordovan ലെതർ മുതൽ തുന്നാൻ ഉപയോഗിക്കുന്ന നൂലും സൂചിയും വരെ ഓരോ ഘടകത്തിനും ജിന്റോ വലിയ പ്രാധാന്യം നൽകുന്നു. ലെതറും ഇമ്പോർട്ട് ചെയ്ത റോ മെറ്റീരിയൽസും ഉപയോഗിച്ച് മികച്ച ഫിനിഷും കൃത്യതയും ഉറപ്പാക്കുകയാണ് 11Fingers .

ഓരോ ഉൽപ്പന്നവും ജിന്റോ തന്നെ നേരിട്ട് നിർമ്മിക്കുന്നതിനാൽ അതിന്റെ ഓരോ ഘട്ടത്തിലും വ്യക്തിപരമായ ശ്രദ്ധ ഉറപ്പാക്കുന്നു. ചെറിയൊരു ഡീറ്റൈലിംഗ് പോലും അവഗണിക്കാതെ പരമാവധി പെർഫെക്ഷൻ നൽകുക എന്നതാണ് ജിന്റോയുടെ രീതി.

ക്രാഫ്റ്റിനോടുള്ള പാഷനിൽ നിന്നും തുടങ്ങിയ യാത്ര ഇന്ന് ലെതർ ക്രാഫ്റ്റിനോടുള്ള അടങ്ങാത്ത ആവേശമായി മാറിയിരിക്കുന്നു. ഏകദേശം പത്ത് വർഷമായി ഈ മേഖലയിൽ തുടരുന്ന ജിന്റോയുടെ ലക്ഷ്യം, ഗുണമേന്മയും കൈത്തഴക്കവും കാലാതീതമായ ഡിസൈനും കൊണ്ട് ഉപഭോക്താക്കളുടെ വിശ്വാസം നേടുന്ന ഒരു പ്രീമിയം ലെതർ ലൈഫ്‌സ്റ്റൈൽ ബ്രാൻഡ് കെട്ടിപ്പടുക്കുക എന്നതാണ്.

 

Web: https://11fingersstore.com/

Advertisement