𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ആറ് പെൺകുട്ടികൾ, ഒരു സ്വപ്നം, ഒരു സാമ്രാജ്യം | സൗഹൃദം സ്റ്റാർട്ടപ്പായപ്പോൾ | Life Designer

ആറു പെൺകുട്ടികൾ… ഒരു സ്വപ്നം… ഒരു സ്ഥാപനം…

കോളേജ് പഠനം കഴിഞ്ഞാൽ സുഹൃത്തുക്കൾ ഓരോ വഴിക്കായി പിരിഞ്ഞുപോകുന്നത് സാധാരണമാണ്. എന്നാൽ ആറു പെൺകുട്ടികൾ ചേർന്ന് ഒരു വ്യത്യസ്ത തീരുമാനം എടുത്തു — ഒരുമിച്ച് ജീവിക്കാനും, ഒരുമിച്ച് വളരാനും, ഒരുമിച്ച് ഒരു കമ്പനി നിർമ്മിക്കാനും….

അങ്ങനെ 2021-ൽ ജനിച്ചു …ലൈഫ് ഡിസൈനർ പ്രൈവറ്റ് ലിമിറ്റഡ്…

ഹംന, സേറ, ശിൽപ,അനിറ്റ , നിഖിത, ദിവിസ — വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഈ ആറു പേർ,നിഫ്റ്റ് ബാംഗ്ലൂരിൽ കോളേജ് ലൈഫിൽ ഉണ്ടായ സൗഹൃദത്തെ ഒരു സംരംഭം ആക്കി മാറ്റുകയായിരുന്നു.

കോളേജിൽ പഠിക്കുമ്പോൾ കോവിഡ് കാലം അവരെ കൂടുതൽ അടുപ്പിച്ചു.ആ സമയത്ത് ആണ് സ്വന്തം സംരംഭം എന്ന ആഗ്രഹം മുളപൊട്ടുന്നത്. ഡിസൈൻ പശ്ചാത്തലത്തിൽ ആരംഭിച്ച യാത്ര ഇന്ന് ബ്രാൻഡിംഗ്, UI/UX, വെബ് & ആപ്പ് ഡെവലപ്മെന്റ്, മാർക്കറ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൊല്യൂഷൻസ് എന്നിവ ഉൾപ്പെടുന്ന കംപ്ലീറ്റ് ഡിജിറ്റൽ സേവനങ്ങളിലേക്ക് വളർന്നു.

ഇന്ന് ബാംഗ്ലൂരിലെ HSR ലേഔട്ടിൽ പ്രവർത്തിക്കുന്ന ലൈഫ് ഡിസൈനർ, സ്റ്റാർട്ടപ്പുകളിൽ നിന്ന് വലിയ സ്ഥാപനങ്ങൾ വരെ നിരവധി ബ്രാൻഡുകൾക്ക് ഡിജിറ്റൽ ഗ്രോത്തിനു ആവശ്യമായ സമ്പൂർണ്ണ സേവനങ്ങൾ നൽകുന്നു.

എന്നാൽ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല.

വിദ്യാർത്ഥി ജീവിതത്തിൽ നിന്ന് നേരിട്ട് സംരംഭക ജീവിതത്തിലേക്ക് കടക്കുമ്പോൾ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. ആദ്യ ക്ലയന്റുകളെ കണ്ടെത്തുക, വിശ്വാസം നേടുക, ടീമുകളെ നയിക്കുക, ജീവനക്കാരെ മാനേജ് ചെയ്യുക — എല്ലാം പഠിച്ചുകൊണ്ടായിരുന്നു മുന്നേറ്റം.

“ഞങ്ങൾ പോലെ എല്ലാവരും ജോലി ചെയ്യുമെന്ന് ആദ്യം കരുതി. പിന്നീട് ഓരോരുത്തരുടെയും ജോലിരീതിയും സാഹചര്യങ്ങളും മനസ്സിലാക്കാൻ പഠിച്ചു. അതാണ് ഞങ്ങളെ മികച്ച നേതാക്കളാക്കി മാറ്റിയത്,” എന്ന് അവർ പറയുന്നു.

ബിസിനസിനൊപ്പം മറ്റൊരു സ്വപ്നവും അവർ വളർത്തി.”തെലുഗോ” എന്ന യൂട്യൂബ് ചാനലിലൂടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെയുള്ള യാത്രകളും ജീവിത കഥകളും അനുഭവങ്ങളും പങ്കുവെക്കാൻ തുടങ്ങി. അവരുടെ യഥാർത്ഥ ജീവിതാനുഭവങ്ങളും അവതരണശൈലിയും പ്രേക്ഷകരെ ആകർഷിച്ചു. ഇന്ന് ചാനലിന് 3.5 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരും ഉണ്ട്.

അവരുടെ വിജയത്തിന്റെ ഏറ്റവും വലിയ അത് ഒരുമയാണ്.കോളേജ് കാലം മുതൽ ഇന്നുവരെ ഒരുമിച്ച് താമസിക്കുകയും, യാത്ര ചെയ്യുകയും, ജോലി ചെയ്യുകയും ചെയ്യുന്നു.യാത്രകൾ അവരുടെ ജീവിതത്തിന്റെ മറ്റൊരു പ്രധാന ഭാഗമാണ്.ഇന്ത്യ മുഴുവൻ അഞ്ചു തവണ റോഡ് മാർഗം സഞ്ചരിച്ച അവർ, നേപ്പാളും ഭൂട്ടാനും ഉൾപ്പെടുന്ന നിരവധി പ്രദേശങ്ങൾ പര്യടനം ചെയ്തു.ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 3-ലെ ഫൈനൽ റൗണ്ട് സെലക്ഷൻ വരെ എത്താൻ സാധിച്ചിരുന്നു.

Advertisement