𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

കോഴിക്കോട് നിന്നും ഹോം സർവ്വീസ് സ്റ്റാർട്ടപ്പുമായി 3 യുവാക്കൾ | Fixail

Fixail-ന്റെ ഏറ്റവും വലിയ അഭിമാനം അവരുടെ House Help സേവനമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക് സുരക്ഷിതവും flexible-ഉമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഈ സേവനത്തിന് കഴിഞ്ഞു.

കാലിക്കറ്റിലെ സാധാരണ ജനങ്ങളുടെ ഒരു വലിയ പ്രശ്നത്തിൽ നിന്നാണ് Fixail എന്ന സംരംഭത്തിന്റെ തുടക്കം. വീട്ടിൽ എന്തെങ്കിലും തകരാറ് സംഭവിച്ചാൽ വിശ്വസിക്കാവുന്ന ടെക്നീഷ്യനെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടായിരുന്നു. പലരെയും വിളിക്കണം, മണിക്കൂറുകളോളം കാത്തിരിക്കണം,ഒടുവിൽ ജോലി ശരിയായി തീരണമെന്നുറപ്പുമില്ല. ഈ പ്രശ്നം നേരിട്ട് അനുഭവിച്ച മൂന്ന് സുഹൃത്തുക്കൾ ഷാബിൽ അനാം, മുഹമ്മദ് അജ്മൽ, ഹാരൂൺ റഷീദ് എന്നിവർ ചേർന്ന് ടെക്നോളജിയും സർവ്വീസും കൂട്ടിച്ചേർത്ത് ഒരു പരിഹാരം കണ്ടെത്താൻ തീരുമാനിച്ചു. അങ്ങനെ 2019-ൽ Fixail ജനിച്ചു. Appliance repair, plumbing, electrical work, carpentry, House Help service തുടങ്ങി വീടുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കി. കൂടാതെ Genuine spare parts ലഭ്യമാക്കുന്ന ecommerce സംവിധാനവും അവതരിപ്പിച്ചു.

ടെക്നീഷ്യന്മാരെ ആപ്പിലൂടെ ജോലി സ്വീകരിക്കാൻ പ്രേരിപ്പിക്കുക വലിയ വെല്ലുവിളിയായിരുന്നു. ഓരോ ജോലിയും മികച്ച രീതിയിൽ പൂർത്തിയാക്കാൻ ശ്രദ്ധിച്ചു.വലിയ പരസ്യ ബജറ്റോ നിക്ഷേപകരോ ഇല്ലാതെ അതാണ് പിന്നീട് അവരുടെ ഏറ്റവും വലിയ മാർക്കറ്റിംഗായി മാറിയത്. ഒരു ഉപഭോക്താവിൽ നിന്ന് മറ്റൊരാളിലേക്ക് ആ വിശ്വാസം പടർന്നു..2024-ൽ LG, IFB, BPL, Hisense, Toshiba, Kelvinator പോലുള്ള പ്രമുഖ ബ്രാൻഡുകൾ Fixail-നെ അവരുടെ authorized service partner ആയി തെരഞ്ഞെടുത്തു. അതോടെ Fixail ഒരു ലോക്കൽ സ്റ്റാർട്ടപ്പിൽ നിന്ന് വിശ്വാസ്യത നേടിയ വലിയ സർവീസ് പ്ലാറ്റ്‌ഫോമാക്കി മാറി.

ഇന്ന് കാലിക്കറ്റിൽ മാത്രം ഒരു ലക്ഷംത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകി Fixail, ആയിരത്തിലധികം service experts അടങ്ങിയ വലിയൊരു നെറ്റ്വർക്കും സൃഷ്ടിച്ചിട്ടുണ്ട്. അതും വലിയ പരസ്യങ്ങളോ Aggressive marketing-ഓ ഇല്ലാതെ ഉപഭോക്താക്കളുടെ റെഫെറൽ വഴി മാത്രം…

Fixail-ന്റെ ഏറ്റവും വലിയ അഭിമാനം അവരുടെ House Help സേവനമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക് സുരക്ഷിതവും flexible-ഉമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഈ സേവനത്തിന് കഴിഞ്ഞു. ഇന്ന് നിരവധി House Help Experts മാസം 30,000 മുതൽ 40,000 വരെ സ്ഥിരമായ വരുമാനം നേടുന്നു. ഒരു ബിസിനസ് മാത്രമല്ല, നിരവധി കുടുംബങ്ങളുടെ ജീവിതം മാറ്റുന്ന ഒരു സംരംഭമായാണ് Fixail വളരുന്നത്.

പുറത്തുനിന്നുള്ള funding ഒന്നുമില്ലാതെ, സ്വന്തം പ്രയത്‌നവും ഉപഭോക്താക്കളുടെ വിശ്വാസവും മാത്രം ആശ്രയിച്ച് വളർന്ന 100% bootstrapped സംരംഭമാണ് Fixail. ഒരു പ്രശ്നം മനസ്സിലാക്കി അതിന് സത്യസന്ധമായി പരിഹാരം കണ്ടെത്താൻ ശ്രമിച്ചാൽ വിജയമെത്തും എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇവരുടെ യാത്ര.

Advertisement