𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഭാര്യയുടെ ഗർഭകാല അനുഭവത്തിൽ നിന്ന് പിറന്ന ആശയം; ഇന്ന് 23 ഭാഷകളിൽ അമ്മമാർക്ക് കൂട്ടായി Mommy – Pregnancy & Postpartum

ഗർഭകാലത്തും പ്രസവശേഷവും അമ്മമാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നു

ഗർഭകാലത്തും പ്രസവശേഷവും അമ്മമാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മലയാളി യുവാവ് നവീൻ ജോസ് വികസിപ്പിച്ച Mommy – Pregnancy & Postpartum ആപ്പ് ഇന്ന് ഇന്ത്യയിലെയും യുഎഇലെയും ഉൾപ്പെടെ ലോകമെമ്പാടുമുള്ള കുടുംബങ്ങൾക്ക് സഹായകമാകുകയാണ്.

കമ്പ്യൂട്ടർ സയൻസിൽ ബി-ടെക് പഠനം പൂർത്തിയാക്കിയ നവീൻ ജോസ് നിലവിൽ ദുബായിലാണ് ജോലി ചെയ്യുന്നത്.സ്വന്തം കുടുംബം നേരിട്ട ഒരു യഥാർത്ഥ അനുഭവമാണ് അദ്ദേഹത്തെ ഈ സംരംഭത്തിലേക്ക് നയിച്ചത്.

നവീൻ ദുബായിലായിരുന്നപ്പോൾ ഭാര്യ കേരളത്തിലായിരുന്നു. ആയിരക്കണക്കിന് കിലോമീറ്റർ അകലെ ഇന്ന് സ്വയം ഗർഭകാലത്തെ ആശങ്കകളും സംശയങ്ങളും നേരിടുന്നത് എത്ര പ്രയാസമാണെന്ന് അദ്ദേഹം മനസ്സിലാക്കി.

സാധാരണ ചോദ്യങ്ങൾക്ക് പോലും നിരവധി ആപ്പുകളും നോട്ട്ബുക്കുകളും ഇന്റർനെറ്റിലെ അനന്തമായ തിരച്ചിലുകളും ആശ്രയിക്കേണ്ടി വന്ന സാഹചര്യം അദ്ദേഹത്തെ ചിന്തിപ്പിച്ചു.

ഇതെല്ലാം ഒരൊറ്റ ആപ്പിൽ എളുപ്പമാക്കാൻ കഴിഞ്ഞാൽ? ആ ചിന്തയാണ് പിന്നീട് Mommy എന്ന ആപ്പായി മാറിയത്.

ഗർഭകാലം മുതൽ കുഞ്ഞിന്റെ ജനനശേഷമുള്ള പരിചരണം വരെ അമ്മമാർക്ക് ആവശ്യമായ നിരവധി ഫീച്ചറുകൾ ഈ ആപ്പിൽ ലഭ്യമാണ്.

* ഗർഭകാല ആഴ്ചതോറുമുള്ള പുരോഗതി
* കുഞ്ഞിന്റെ വളർച്ചാ വിവരങ്ങൾ
* പ്രസവശേഷമുള്ള ആരോഗ്യപരിപാലന മാർഗനിർദേശങ്ങൾ
* നവജാത ശിശു പരിചരണ വിവരങ്ങൾ
* ഭക്ഷണവും ഹെൽത്തും ട്രാക്ക് ചെയ്യാനുള്ള സംവിധാനം
* ഡോക്ടറെ കാണുമ്പോൾ ഉപകാരപ്പെടുന്ന കുറിപ്പുകൾ
* അടിയന്തര കോൺടാക്ടുകൾ
* 23 ഭാഷകളിൽ 24 മണിക്കൂറും സഹായിക്കുന്ന Amma AI എന്ന AI അസിസ്റ്റന്റ്

ആൻഡ്രോയിഡിലും ഐഫോണിലും ആപ്പ് ലഭ്യമാണ്.

ഒരു ഹെൽത്ത്‌കെയർ ആപ്പ് നിർമ്മിക്കുന്നത് കോഡ് എഴുതുന്നതിലൊതുങ്ങുന്ന കാര്യമല്ല.ഉപയോക്താക്കളുടെ വിശ്വാസം നേടുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് നവീൻ പറയുന്നു.ഓരോ ഫീച്ചറും കൃത്യവും ഉപകാരപ്രദവും ലളിതമായി മനസ്സിലാക്കാവുന്നതുമായിരിക്കണം. അതോടൊപ്പം വിവിധ ഭാഷകളിൽ എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന അനുഭവം ഒരുക്കാൻ നിരവധി തവണ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും നടത്തേണ്ടി വന്നു.23 ഭാഷകളിൽ സേവനം ലഭ്യമാക്കിയതും ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും കുടുംബങ്ങളിലേക്ക് എത്താൻ സാധിച്ചതും ഈ യാത്രയിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി അദ്ദേഹം കാണുന്നു.

സ്വയം അനുഭവിച്ചതോ ആഴത്തിൽ മനസ്സിലാക്കിയതോ ആയ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമ്പോഴാണ് മികച്ച ഉൽപ്പന്നങ്ങൾ രൂപപ്പെടുന്നത് എന്നാണ് നവീൻ പറയുന്നത്.

Download app

Advertisement