വീടുകളിൽ ട്യൂഷൻ എടുത്തു നൽകി തുടങ്ങി എഡ്യൂക്കേഷൻ പ്ലാറ്റ്‌ഫോമായി വളർന്ന Alarm Learning
മരിയയും നജീബയും ചേർന്ന് തുടങ്ങിയ സംരംഭം ഇന്ന് അരീക്കോടിൽ നിന്ന് GCC രാജ്യങ്ങളിലേക്കും വളർന്നു
സ്വന്തം വീടുകളിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്തു നൽകിയിരുന്ന രണ്ടു പേർ ആയിരുന്നു മരിയയും നജീബയും.വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതോടെ ഒരുമിച്ചു ഒരു സ്ഥലത്ത് ട്യൂഷൻ എടുക്കേണ്ട ആവശ്യകത വന്നു.“ഒരുമിച്ച് ഒരു റൂം എടുത്ത് ഇത് ഒരു സിസ്റ്റം ആക്കി മാറ്റിയാൽ എങ്ങനെ?ആ ചിന്തയാണ് പിന്നീട് Alarm Learning എന്ന എഡ്യുക്കേഷൻ പ്ലാറ്റ്‌ഫോമിന്റെ തുടക്കമായി മാറിയത്.
ഇന്ന് Alarm Learning അരീക്കോടിന്റെ കേന്ദ്രഭാഗത്ത് പ്രവർത്തിക്കുന്നു. കൂടാതെ GCC രാജ്യങ്ങളിലുൾപ്പെടെ ഓൺലൈൻ Education സേവനങ്ങളും നൽകുന്നു.Pre-KG മുതൽ Class 12 വരെ വിവിധ സിലബസുകളിലായി ഓൺലൈൻ, ഓഫ്‌ലൈൻ വ്യക്തിഗത ട്യൂഷൻ സംവിധാനമാണ് നൽകി വരുന്നത്.
പ്രധാന പ്രത്യേകതകൾ:
- ഓരോ കുട്ടിക്കും Individual Attention നൽകിയുള്ള പഠനം.
- വിദ്യാർത്ഥിയുടെ നിലവാരത്തിന് അനുസരിച്ചുള്ള പഠനരീതി.
- പഠനവേഗതയും ബുദ്ധിമുട്ടുകളും പരിഗണിച്ചുള്ള ക്ലാസുകൾ.
- പഠനം ഓർത്തിരിക്കൽ മാത്രം അല്ല, “അനുഭവം ആക്കി മാറ്റുന്നു.
View this post on Instagram
സാധാരണ ട്യൂഷൻ സെന്ററുകളിൽ കാണുന്ന എല്ലാരേയും ഒരുമിച്ചു പഠിപ്പിക്കുന്ന പഠനരീതിയിൽ നിന്ന് വ്യത്യസ്തമായി,ഓരോ കുട്ടിയെയും വ്യക്തിപരമായി മനസ്സിലാക്കുന്ന സമീപനമാണ് Alarm Learning പിന്തുടരുന്നത്.സംരംഭകത്വത്തിലേക്കുള്ള ആദ്യകാലം എളുപ്പമായിരുന്നില്ല. Alarm Learning-തുടങ്ങിയപ്പോൾ ആ തീരുമാനത്തിന് പിന്നാലെ നിരവധി ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നു:ഒരു സാധാരണ ജോലി നോക്കിയാൽ പോരേ?ഇത് കൊണ്ട് നിലനിൽക്കാൻ കഴിയുമോ? അരീക്കോട് പ്രദേശത്ത് ഇതിനകം തന്നെ നിരവധി ട്യൂഷൻ സെന്ററുകൾ ഉണ്ടായിരുന്നതിനാൽ മത്സരം ശക്തമായിരുന്നു.എങ്കിലും, ഈ പ്രതികരണങ്ങൾ അവരെ പിന്മാറ്റിയില്ല.അധ്യാപനം, മാനേജ്മെന്റ്, മാർക്കറ്റിംഗ് എല്ലാം സ്വയം കൈകാര്യം ചെയ്തു.വീടുകൾ കയറിയിറങ്ങി നോട്ടീസുകൾ വിതരണം ചെയ്യുകയും,ഇവന്റുകളിൽ നേരിട്ട് പങ്കെടുത്ത് സ്ഥാപനത്തെ പരിചയപ്പെടുത്തുകയും ചെയ്തു.
View this post on Instagram
പിന്നീട് “Alarm with Maria ,Alarm with Najeeba”എന്നിങ്ങനെ പേഴ്‌സണൽ ബ്രാൻഡുകൾ വഴി Educational കണ്ടന്റ് സൃഷ്ടിക്കാൻ തുടങ്ങി.ഇത് ബ്രാൻഡിന്റെ വിസിബിലിറ്റി വർധിപ്പിക്കുകയും കൂടുതൽ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ആകർഷിക്കുകയും ചെയ്തു.2 പേരിൽ നിന്നും തുടങ്ങി വലിയ നിക്ഷേപമോ വലിയ ടീമോ ഇല്ലാതെ, രണ്ട് വീടുകളിൽ നിന്നാരംഭിച്ച ഒരു ആശയം ഇന്ന് ഒരു വളരുന്ന എഡ്യൂക്കേഷണൽ പ്ലാറ്റ്‌ഫോമായി മാറിയിരിക്കുന്നു.Alarm Learning ഇന്ന് ഇവിടെ എത്തിനിൽക്കുന്നതിന്റെ പിന്നിലെ ഇരുവരുടെയും ശക്തമായ pillars അവരുടെ husbands ആണ്. ഇന്നും, വരും കാലത്തും ഇരുവരുടെയും യാത്രയിൽ അവർക്കൊപ്പം ഉറച്ചുനിൽക്കുന്ന ഏറ്റവും വലിയ പിന്തുണയും അവരുടേതാണ് എന്ന് ഇരുവരും പറയുന്നു.
Advertisement